Newsperseconds.com

ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്ത സംഭവം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

worm eat

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്നും പുഴുവരിച്ച അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. പഞ്ചായത്തില്‍ നിന്ന് നല്‍കിയ അഞ്ച് ചാക്ക് അരിയിലാണ് പുഴുകുത്തിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം വാര്‍ത്തയായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നിന്ന് ദുരിതബാധിതര്‍ക്ക് നല്‍കിയത് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളാണെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം കടുത്തു. വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിവയടക്കം അന്വേഷിക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Share this Article

Leave a Comment