Newsperseconds.com

ജ്യൂസില്‍ ലഹരി ചേര്‍ത്ത് കുടിപ്പിച്ചു; 22 കാരിയായ ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡി കീഴടങ്ങി

Untitled 1

കൊച്ചി: വീട്ടുജോലിക്കാരിയായ 22 കാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡി കീഴടങ്ങി. കൊച്ചി വൈറ്റിലയിലെ വീട്ടില്‍ വെച്ചാണ് ഒഡീഷ സ്വദേശിനിയെ 78 കാരനായ കെ ശിവപ്രസാദ് പീഡിപ്പിച്ചത്. സൗത്ത് എസിപി ഓഫിസില്‍ ഇന്ന് പുലര്‍ച്ചെയാണ് കീഴടങ്ങിയത്.

എന്നാല്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. പ്രതിയും ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡിയുമായ കെ ശിവപ്രസാദ് 26 ദിവസമായി ഒളിവിലായിരുന്നു. വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ശിവപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അയല്‍ സംസ്ഥാനങ്ങളിലടക്കം പോലീസ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ പുറത്തു പോയ സമയത്ത് വീട്ടുജോലിക്കെത്തിയ 22 കാരിയെ ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നു. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു പരാതി. പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്.

Share this Article

Leave a Comment