കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ പാര്‍ട്ടിയെടുത്ത നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച് പി പി ദിവ്യ. തരംതാഴ്ത്തുന്ന നടപടിക്ക് മുന്‍പായി തന്റെ ഭാഗം കേള്‍ക്കാത്തത് ശരിയായില്ല, ബ്രാഞ്ചില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കാന്‍ തനിക്കാകില്ല. അങ്ങനെയെങ്കില്‍ രാഷ്ട്രീയം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ദിവ്യ നേതൃത്വത്തെ അറിയിച്ചു. അന്വേഷണം ശരിയായി നടക്കണമെന്നും ദിവ്യ മുതിര്‍ന്ന നേതാക്കളോട് ഫോണില്‍ ആവശ്യപ്പെട്ടു.
ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്. അതേസമയം, ഇപ്പോഴുള്ള തഹസില്‍ദാര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ അഭ്യര്‍ത്ഥന നല്‍കി. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നല്‍കിയത്. നിലവില്‍ കോന്നി തഹസില്‍ദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ.