Newsperseconds.com

അമ്പലത്തില്‍ പോകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; വലിച്ചിഴച്ച് പറമ്പില്‍ കുഴിച്ചിട്ടു; സംശയം തോന്നാതിരിക്കാന്‍ തെങ്ങിന് തൈകള്‍; വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ പ്രതിയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍

Untitled 1

ആലപ്പുഴ: കരുനാഗപ്പിള്ളിയില്‍ നിന്ന് കാണാതായ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് ജയചന്ദ്രന്‍. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണിലേക്ക് വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍.

ഭര്‍ത്താവുമായി അകന്നു താമസിക്കുന്ന വിജയലക്ഷ്മിയെ ജയചന്ദ്രന്‍ നിരന്തരമായി വിളിക്കാറുണ്ടായിരുന്നു. ഇരുവരും സൗഹൃദത്തിലായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ വീട്ടില്‍ ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നതിന് ശേഷം നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടിയെന്നാണ് പ്രതി ആദ്യം പറഞ്ഞത്. എന്നാല്‍ തൊട്ടടുത്ത് മറ്റൊരാളുടെ പറമ്പിലാണ് കുഴിച്ചിട്ടത്. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന പ്രദേശത്ത് തെങ്ങിന്‍ തൈകള്‍ പുതുതായി വെച്ച നിലയിലായിരുന്നു. വലിച്ചിഴച്ചാണ് ബോഡി കൊണ്ടുപോയതെന്ന് പ്രതി സമ്മതിച്ചു.

നവംബര്‍ 13-ാം തിയ്യതിയാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Share this Article

Leave a Comment