പാലക്കാട്: ചരിത്രപരമായ വിധിയെഴുത്തിന് പാലക്കാട് ഇന്ന് സാക്ഷ്യം വഹിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. വികസനത്തിനായാണ് ജനങ്ങളുടെ വോട്ട്. കേരള രാഷ്ട്രീയത്തില്‍ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത് എന്‍ഡിഎയ്ക്കുള്ള വോട്ടിലൂടെ ജനം തെളിയിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളിലായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടിങ് ശതമാനം ഉയരും. ഇ ശ്രീധരന് കഴിഞ്ഞ തവണ പരാജയപ്പെട്ടത് ചെറിയ വോട്ടുകള്‍ക്കാണ്. ആ പരാജയം മറികടക്കാന്‍ പാലക്കാട്ടുകാര്‍ മനസുകൊണ്ട് ഉറപ്പിച്ചിട്ടുണ്ടെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു.
വയനാട്ടില്‍ പോളിങ് കുറഞ്ഞതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ വഞ്ചന തന്നെയാണ്. രാഹുല്‍ഗാന്ധി ജനങ്ങലെ പറ്റിക്കുകയായിരുന്നു. കോണ്‍ഗ്രസിനെതിരായ വികാരമാണ് വയനാട്ടില്‍ കണ്ടതെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട് വിജയിച്ച് പോയിട്ട് അവിടുത്തെ ജനങ്ങളെ വഞ്ചിച്ച് പോയ രാഹുല്‍ ഗാന്ധിക്കെതിരായ പ്രതിഷേധമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചത്. ഇത് തന്നെയാകും പാലക്കാടും നടക്കുകയെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഷാഫി പറമ്പിലിനെതിരായ വികാരം വോട്ടിലൂടെ പ്രതിഫലിക്കും. എന്‍ഡിഎക്ക് അനുകൂലമായിട്ടുള്ള വിധിയെഴുത്തായിരിക്കും അതെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു.