Newsperseconds.com

സിപിഎം മെനഞ്ഞുണ്ടാക്കുന്ന വിവാദങ്ങളില്‍ പാലക്കാട്ടെ ജനങ്ങള്‍ വീഴില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍

Untitled 1

പാലക്കാട്: പാലക്കാട്ടെ ജനങ്ങളുടെ സ്‌നേഹം കുറയില്ലെന്നുള്ള ശുഭപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഎം മെനഞ്ഞുണ്ടാക്കുന്ന വിവാദങ്ങളില്‍ പാലക്കാട്ടെ ജനങ്ങള്‍ വീഴില്ലെന്നും മതേതരത്വം കാത്തുപിടിക്കുമെന്ന് ജനങ്ങള്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുല്‍ പറഞ്ഞു. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. മണ്ഡലത്തില്‍ വോട്ട് ചെയ്യാനാകാത്തതില്‍ സ്വാഭാവികമായ ഒരു വിഷമമുണ്ടെന്നും രാഹുല്‍ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ വോട്ട് ചേര്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ കുറച്ച് ധാര്‍മികത പുലര്‍ത്തണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആകേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടര്‍മാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമമെന്നും രാഹുല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് തലേന്ന് ഉടലെടുത്ത പരസ്യ വിവാദത്തിലും രാഹുല്‍ പ്രതികരിച്ചു. ഗൗരവതരമായ വിഷയമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തില്‍ വെവ്വേറെ പരസ്യങ്ങള്‍ വരുന്നതെന്നും രാഹുല്‍ ചോദിച്ചു.

Share this Article

Leave a Comment