സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്ര ബാക്കിനില്‍ക്കവേ ആകാംക്ഷയുടെ മുള്‍മുനയിലാണ് മുന്നണികള്‍. വാശിയേറിയ പ്രചരണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട് വോട്ടെടുപ്പ് കഴിഞ്ഞതോടെ വോട്ടെണ്ണലിനായുള്ള കാത്തിരിപ്പാണ്. ജയപരാജയങ്ങള്‍ എന്താണേലും അത് മുന്നണികളില്‍ തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് തെരഞ്ഞെടുപ്പ് കൂടിയായതിനാല്‍ വിജയം ആര്‍ക്കൊപ്പമെന്നതും ഉറ്റുനോക്കുന്ന കാര്യമാണ്. പോളിങ് പൊതുവേ കുറവായതിനാല്‍ മുന്നണികള്‍ക്ക് ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് കോണ്‍ഗ്രസ് മത്സരത്തിന് ഇറക്കിയത്. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി. ചേലക്കരയില്‍ യു വി പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന്‍ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന്‍ (എല്‍ഡിഎഫ്), രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവരും തമ്മിലാണ് പൊരിഞ്ഞ പോരാട്ടം. തീവ്ര പോരാട്ടം നടന്നത് പാലക്കാടാണ്. കേരളം ഒന്നടങ്കം ചെവിയോര്‍ക്കുന്നത് പാലക്കാട്ടെ റിസള്‍ട്ടിന് വേണ്ടിയാണ്. പാലക്കാട് ഇത്തവണ വിജയം ഉറപ്പാണെന്നാണ് മൂന്നു മുന്നണികളുടെയും അവകാശവാദം.