Newsperseconds.com

ഭക്തര്‍ക്ക് ആശ്വാസമായി സന്നിധാനത്തെ അന്നദാന മണ്ഡപം; തിരക്ക് കൂടുന്നു

Untitled 1

ശബരിമലയില്‍ എത്തുന്ന എല്ലാ അയ്യപ്പഭക്തര്‍ക്കും ഭക്ഷണം നല്‍കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ് ദേവസ്വം ബോര്‍ഡ്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാവിലെ ആറുമണി മുതലാണ് ആരംഭിക്കുന്നത്. 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും. ഉച്ചയ്ക്ക് 12 മുതല്‍ 3:30 വരെയാണ് ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണം.

രാത്രി 6:30 മുതല്‍ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെ അത്താഴവും നല്‍കുന്നുണ്ട്. ഒരേ സമയം 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഭക്തജനതിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ കഴിയും. ഭക്ഷണ അവശിഷ്ടങ്ങള്‍ അതത് സമയത്ത് തന്നെ പവിത്രം ശബരിമലയുടെ വോളന്റീയര്‍മാര്‍ ഇന്‍സിനറേറ്ററില്‍ എത്തിക്കുന്നുണ്ട്.50 സ്ഥിരം സ്റ്റാഫുകളും 200 ദിവസവേതനക്കാരും ചേര്‍ന്നാണ് ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്.

Share this Article

Leave a Comment