Newsperseconds.com

ശസ്ത്രക്രിയ കഴിഞ്ഞ മോഷണക്കേസ് പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

Untitled 1

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടി കൂടി. മാനന്തവാടി സ്വദേശി കാദറി(51)നെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണക്കേസിലെ പ്രതിയാണ് കാദര്‍. ഒരാഴ്ച്ച മുമ്പ് അറസ്റ്റ് ചെയ്ത കാദറിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് പ്രതിയെ പിന്നീട് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.

ഞായറാഴ്ച ശസ്ത്രക്രിയ കഴിഞ്ഞതോടെ രാത്രിയില്‍ പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നു. പ്രതി രക്ഷപ്പെട്ട വിവരമറിഞ്ഞ പൊലീസ് നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം നല്‍കി. ഫോട്ടോസഹിതം വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളിലും വിവരം പങ്കുവച്ചു. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ള ബസില്‍ തിങ്കള്‍ രാവിലെ കയറിയ പ്രതിയെ ജീവനക്കാര്‍ തിരിച്ചറിഞ്ഞ് പൊലീസില്‍ അറിയിക്കുകയായിരുന്നു. പയ്യോളിയിലെത്തിയപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ ഇറക്കി. മെഡിക്കല്‍ കോളേജ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.

Share this Article

Leave a Comment