Newsperseconds.com

ആയുഷ്മാന്‍ വയ വന്ദന യോജന സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കണം; കെ.സുരേന്ദ്രന്‍

Untitled 1

തിരുവനന്തപുരം: പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴില്‍ വരുന്ന ആയുഷ്മാന്‍ വയ വന്ദന യോജന സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സാമ്പത്തിക ഭേദമന്യേ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണിത്. എന്നാല്‍ നിലവിലുള്ള പദ്ധതിയെ വരെ ഞെരിച്ചു കൊല്ലുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഈ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ട് നാളുകളായി, കാര്‍ഡുകളുമായി ആശുപത്രികളില്‍ എത്തുന്ന വയോധികരായ രോഗികളോട് ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ്. മുന്‍പ് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് യോജനയുടെ (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ) യുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ 70 വയസ്സ് കഴിഞ്ഞവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്താല്‍ പഴയ സൗകര്യം നഷ്ടപ്പെടുമെന്ന സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട കുടുംബങ്ങളിലെ വയോധികരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment