Newsperseconds.com

എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച്പിസിഎല്ലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍

Untitled 1

കോഴിക്കോട്: എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ പ്രതികരിച്ച് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍. എച്ച്പിസിഎല്ലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തെ അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് തകരാര്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും ടെക്നിക്കല്‍ ആന്‍ഡ് ഇലക്ട്രിക് സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്നും കലക്ടര്‍ വ്യക്തമാക്കി.

ഇന്ധന ചോര്‍ച്ചയ്ക്ക് കാരണം കമ്പനിയുടെ മെക്കാനിക് ഇലക്ട്രിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്നും ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. വിഷയത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളിലെയടക്കം വെള്ളം മലിനമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിക്കാനായി ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. എച്ച്പിസിഎല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നു ചോര്‍ച്ച കണ്ടെത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായേനെ. പ്രദേശത്തെ തോടുകളിലും പുഴകളിലും എല്ലാം ഡീസല്‍ പടര്‍ന്നിട്ടുണ്ട്. വെള്ളത്തിലേക്ക് പടര്‍ന്ന ഡിസലിന്റെ അംശം നീക്കാന്‍ എച്ചപിസിഎല്ലിന്റെ ന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകും.

Share this Article

Leave a Comment