കൊച്ചി: വയനാട്, ചൂരല്‍മല ഉറുള്‍പൊട്ടല്‍ വിഷയത്തില്‍ കേരളത്തിനോട് കേന്ദ്രം ദ്രോഹം കാണിക്കുന്നുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. കേരളം പ്രതീക്ഷയോടെ സഹായത്തിനായി കാത്തിരിക്കുകയാണ്. ചൂരല്‍മലയില്‍ ഉണ്ടായത് മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞത് പോലെ മൂന്ന് വാര്‍ഡുകളില്‍ മാത്രമുണ്ടായ ദുരന്തമല്ല. കേരളത്തിനുണ്ടായ നഷ്ടം വലുതാണ്. സഹായം ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളം എന്ത് കുറ്റമാണ് കേന്ദ്രത്തോട് ചെയ്തത്. ഒരു തര്‍ക്കത്തിനായുള്ള സമയമല്ലിത്. വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതി ഇന്ന് വയനാട് റെവന്യു ഓഫീസിലെ ക്ലര്‍ക്കാണ്. ശ്രുതിയെ പോലെ 21 പേരുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി വയനാട് ദുരന്ത മേഖല സന്ദര്‍ശിച്ചതാണ്. കേരളത്തിനോട് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. മെമ്മോറാണ്ടം ഓഗസ്റ്റ് 17ന് സമ്മര്പ്പിച്ചതാണ്. എന്നിട്ടും മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടില്ലെന്ന് പറയുന്നുവെന്നും മന്ത്രി പറഞ്ഞു.