Newsperseconds.com

ഡിജിറ്റല്‍ വിദ്യാഭ്യാസമേഖലയില്‍ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെന്‍ഡ് പദ്ധതികള്‍

Untitled 1

ഡിജിറ്റല്‍ വിദ്യാഭ്യാസ യുഗത്തില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഒരു പോലെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്‌നോളജി (എസ്.ഐ.ഇ.ടി) യുടെ പുതിയ ചുവടുവെയ്പ്പ്. ഡിജിറ്റല്‍ വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് കിനാവ്, ട്രെന്‍ഡ് പദ്ധതികള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കട്ടേല ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.

കിനാവ്, ട്രെന്‍ഡ് (ടെക് റെഡി എഡ്യൂക്കേറ്റേഴ്സ് നെറ്റ്വര്‍ക്ക് ഇന്‍ ഡിസ്ട്രിക്റ്റ്) പദ്ധതികള്‍ വിദ്യാഭ്യാസത്തെ അവസരങ്ങളിലേക്കുള്ള കവാടമാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കിനാവ് പദ്ധതി ഉള്‍ക്കൊള്ളുന്നതിന്റെയും പുതുമയുടെയും പ്രതീകമാണെന്നും ഡിജിറ്റല്‍ വിഭജനം നികത്തുന്നതിലൂടെ, കുട്ടികള്‍ക്കായി സര്‍ഗാത്മകതയുടെ ഒരു ലോകം തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ഭൂപ്രകൃതിയില്‍ അര്‍ത്ഥവത്തായ തൊഴില്‍ മേഖലയ്ക്കായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.

ട്രെന്‍ഡ് പദ്ധതി വിദ്യാഭ്യാസമേഖലയെ ഉള്ളില്‍ നിന്നും ശക്തിപ്പെടുത്തുന്നതായി മന്ത്രി വ്യക്തമാക്കി. 14 ജില്ലകളിലും സാങ്കേതിക വൈദഗ്ധ്യമുള്ള അധ്യാപകരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിലൂടെ, ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ശക്തമായ അടിത്തറ നിര്‍മിക്കുകയാണ്. കേരളത്തിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കൂടുതല്‍ ഫലപ്രദമാക്കുന്ന, സംവേദനാത്മകമായ ഡിജിറ്റല്‍ സാമഗ്രികള്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ധ്യം ഈ അധ്യാപകരെ അധ്യയനത്തിനായി കൂടുതല്‍ സജ്ജരാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ പുരോഗതിക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ സമര്‍പ്പണത്തിന്റെ ഫലമാണ് ഈ പദ്ധതികളെന്നും മന്ത്രി അറിയിച്ചു.

Share this Article

Leave a Comment