തിരുവനന്തപുരം: വൈദ്യുതി ഉയര്‍ന്ന നിരക്കില്‍ വാങ്ങുന്നതില്‍ അഴിമതിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ നീക്കം അദാനിമാര്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കി നല്‍കാനാണെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.
കരാര്‍ എഴുതിയ ആള്‍ തന്നെയാണ് ഇപ്പോള്‍ റദ്ദാക്കാന്‍ പറയുന്നത്. 2042 വരെ 4 രൂപ 29 പൈസക്ക് കിട്ടേണ്ട വൈദ്യുതി ആണ് ഇല്ലാതെയാക്കിയത്. ഈ അഴിമതിക്ക് പിന്നില്‍ വലിയ പവര്‍ ബ്രോക്കര്‍മാരെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി പറയുന്നത് താന്‍ ഒന്നും അറിഞ്ഞില്ല എന്നാണ്. അങ്ങനെയെങ്കില്‍ എന്തിനാണ് മന്ത്രിയെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ പരസ്യ സംവാദത്തിനും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.