Newsperseconds.com

പരസ്യ ചിത്രീകരണത്തിനിടയില്‍ വാഹനമിടിച്ച് യുവാവ് മരണപ്പെട്ട സംഭവം; സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ആര്‍ടിഒ

Untitled 1

കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടയില്‍ വാഹനമിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ആര്‍ടിഒ. ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആര്‍ടിഒ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ആര്‍ക്കും കൊടുക്കരുതെന്ന് കടയുടമകള്‍ക്ക് പൊലീസിന്റെ വിലക്ക് ഉണ്ടായിരുന്നതായാണ് വിവരം. മോട്ടോര്‍ വാഹനവകുപ്പിനും ദൃശ്യങ്ങള്‍ കൈമാറിയിട്ടില്ല.

ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പരസ്യചിത്രീകരണത്തിനിടെ അപകടം നടന്ന് 20 കാരനായ ആല്‍വിന്‍ മരണപ്പെട്ടത്. പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത്.

ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്. വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡില്‍ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു.

Share this Article

Leave a Comment