പനയമ്പാടത്ത് ലോറി ഇടിച്ചു മരിച്ച നാല് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കണ്ണീരോടെ വിട നല്‍കാനൊരുങ്ങി നാട്. നാല് വിദ്യാര്‍ഥിനികളുടേയും കബറടക്കം ഇന്ന് 10.30 ന് തുപ്പനാട് ജുമാ മസ്ജിദില്‍ നടക്കും. രാവിലെ എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും അദ്യാപകരും അവസാനമായി പ്രിയപ്പട്ട വിദ്യാര്‍ത്ഥികളെ കാണാന്‍ എത്തിയിരിക്കുകയാണ്.
മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ്, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര എന്നിവര്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന് കുട്ടിയാണ് ആദരം അര്‍പ്പിച്ചത്.
ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു