Newsperseconds.com

നാടിനെ കണ്ണീരിലാഴ്ത്തി അവര്‍ ഒന്നിച്ച് യാത്രയായി; പനയമ്പാടം അപകടത്തില്‍ വിറങ്ങലിച്ച് നാട്

Latest

പാലക്കാട്: നാടിനെ നടുക്കിയ പനയമ്പടത്ത് വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം കാണാനെത്തിയത് ആയിരങ്ങള്‍. പാലക്കാട് ജില്ല ജനറല്‍ ആശൂപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. എട്ടര മുതല്‍ പത്ത് മണി വരെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തി. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്‌കാരം.

ഇന്നലെ പരൂക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപടകത്തില്‍ അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്, സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. നാലു പേരും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.

അതേസമയം, അപകത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പോലീസ് ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിന്റെയും ക്ലീനര്‍ വര്‍ഗീസിന്റെയും മൊഴിയാണ് പോലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. കല്ലടിക്കോട് പോലീസിന്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കുക.

Share this Article

Leave a Comment