Newsperseconds.com

ചെമ്പന്‍കുഴിയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടം; വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

Untitled 1

കോതമംഗലം: ചെമ്പന്‍കുഴിയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ മരിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ആന്‍മേരി(21)യാണ് അപകടത്തില്‍ മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് ആന്‍മേരിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മുല്ലശേരി സ്വദേശി അല്‍ത്താഫ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നേര്യമംഗലം ചെമ്പന്‍കുഴി ഭാഗത്ത് വെച്ചായിരുന്നു അപ്രതീക്ഷിത അപകടം നടന്നത്. ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്‍മേരി മരിച്ചു. അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നവരാണ് മരം നീക്കി ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം.

Share this Article

Leave a Comment