സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി മിത്താണെന്ന പരാമർശത്തെ തുടർന്ന് പ്രതിഷാധാക്തമകമായി തിരുവനന്തപുരത്ത് എന്‍എസ്എസ് നടത്തിയ നാമജപഘോഷയാത്രയ്ക്കെതിരായ കേസ് എഴുതിതള്ളി. മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍എസ്എസുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ ഉടൻ കേസ് പരിഹരിച്ചത്. ഘോഷയാത്രകൊണ്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്നും എന്‍എസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിനാണ് എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപഘോഷയാത്ര നടത്തിയത്. കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 175 കരയോഗങ്ങളിൽ നിന്നുള്ളവരായിരുന്നു നാമജപഘോഷയാത്രയിൽ പങ്കെടുത്തത്. ജാഥ,അന്യായമായി സംഘം ചേരലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്‍റോണ്‍മെന്‍റ് തിരുവനന്തപുരം പൊലീസ് കേസെടുത്തിരുന്നത്.