എറണാകുളം മാര്‍ക്കറ്റ് നാളെ ഒരു സന്ദര്‍ശന കേന്ദ്രമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാണിജ്യ രംഗത്ത് ഇത് പുതിയ ഒരു ചുവടുവെപ്പ് ആകുമെന്നും പദ്ധതിയ്ക്കായി എല്ലാവരും കൈകോര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജല ശുദ്ധീകരണത്തിനുള്ള പദ്ധതിയിലേക്കാണ് അടുത്തതായി കടക്കുന്നത്. സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കാന് കഴിയണമെന്നും തദേശസ്ഥാപനങ്ങള്‍ അതിനുള്ള പ്രവര്‍ത്തനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട് സിറ്റി ലിമിറ്റഡുമായി ചേര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്റെ പദ്ധതിയായി നടപ്പിലാക്കിയ ഈ മനോഹരമായ മാര്‍ക്കറ്റ് നവീകരണത്തിന് 76 കോടിയോളം രൂപയാണ് ചിലവായിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആധുനിക സങ്കല്‍പ്പങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന മാര്‍ക്കറ്റ് കൊച്ചിയില്‍ യാഥാര്‍ത്ഥ്യമായി എന്നാണ് മന്ത്രി പി രാജീവ് ഇതിന്റെ വീഡിയോ പങ്കുവെച്ച് കുറിച്ചത്.കടകള്‍, ഫുഡ് കോര്‍ട്ട്, മാലിന്യ സംസ്കരണം, പാര്‍ക്കിംഗ്, എല്ലാം ഈ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചിയുടെ പുതിയ മുഖം കൂടിയാകും നവീകരിച്ച ഈ മാര്‍ക്കറ്റ്.