Newsperseconds.com

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവന്‍ പ്രതികളും അറസ്റ്റില്‍; രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Untitled 1

വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നബീല്‍ കമര്‍, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ നാല് പ്രതികളും പിടിയിലായി. ഇന്നലെയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

ഹര്‍ഷിദ്, അഭിറാം എന്നിവരാണ് ഇന്നലെ ബസ് യാത്രക്കിടെ പോലീസ് പിടിയിലായത്. ഹര്‍ഷിദിനെയും അഭിറാമിനെയും കസ്റ്റഡിയില്‍ എടുത്തത്. ബെംഗളൂരു ബസില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെ ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

ഞായറഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൂടല്‍ക്കടവ് തടയിണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ മാതന്‍ എന്ന ആദിവാസി യുവാവുമായി വാക്ക്തര്‍ക്കത്തില്‍ ആയത്. പിന്നീട് മാതനെ അരകിലോമീറ്ററോളം കാറിലുള്ളവര്‍ കൈപിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. അരകിലോമീറ്ററോളമാണ് വലിച്ചിഴച്ചത്.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മാതന്‍. അദ്ദേഹത്തെ ഇന്ന് മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചിരുന്നു.

Share this Article

Leave a Comment