തൃശൂര്‍ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാനെന്ന പേരില്‍ നടത്തിയ പ്രാർത്ഥനയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. തൃശൂർ സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. കളക്ട്രേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് പ്രാർത്ഥന സംഘടിപ്പിച്ചത്.
സെപ്തംബര്‍ മാസത്തിലാണ് പ്രാർത്ഥന സംഘടിപ്പിച്ചത്. ഓഫീസില്‍ സമീപകാലത്തായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കാനാണെന്നും പറഞ്ഞാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഓഫീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥ തന്നെയാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഈ ഉദ്യോഗസ്ഥ ഒഴികെ ബാക്കിയെല്ലാവരും കരാര്‍ ഉദ്യോഗസ്ഥരായതിനാല്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല.