ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗിനെ അനുശോചിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ Amb. ഡോ.രാജീവ്മേനോന്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവില്‍ ഇന്ത്യന്‍ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗെന്ന് Amb.ഡോ.രാജീവ്മേനോന്‍ പറഞ്ഞു. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ ദാരിദ്രത്തില്‍ നിന്ന് കൈപിടിച്ച വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം,ഭക്ഷ്യസുരക്ഷാ നിയമം, ചന്ദ്രയാന്‍ പദ്ധതി തുടങ്ങി എണ്ണിയാല്‍ തീരാത്ത ജനക്ഷേമ പദ്ധതികള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഈ രാജ്യത്തിനു വേണ്ടി ചെയ്ത എല്ലാ കാര്യങ്ങളും എന്നെന്നും ഇന്ത്യന്‍ ജനത ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ ഇന്ത്യ അതീവദുഖത്തിലാഴ്ന്നിരിക്കുകയാണ്. എളിയ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയര്‍ന്നു വന്ന അദ്ദേഹം ധനമന്ത്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദവികളില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലുളള ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളതായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താതിനായി അദ്ദേഹം വിപുലമായ ശ്രമങ്ങളാണ് നടത്തിയതെന്നും Amb .ഡോ.രാജീവ്മേനോന്‍ പറഞ്ഞു.