Newsperseconds.com

‘സാമൂഹിക നീതിക്കും രാഷ്ട്രത്തിനും വേണ്ടി പോരാടി; ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധന്‍’; ഡോ.മന്‍മോഹന്‍സിങിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. അടിയുറച്ച രാഷ്ട്രീയ ബോധ്യമുള്ള സമാനതകളില്ലാത്ത നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായത്. സാമ്പത്തികമായി തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമാക്കി രാജ്യത്തെ ഉന്നതിയില്‍ എത്തിച്ച രാഷ്ട്രതലവന്റെ വിടവ് ഒരിക്കലും നികത്താനാവില്ലെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. സുനാമി കാലത്ത് കേരളത്തിലെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര സ്വഭാവത്തോടെ ഇടപെടുകയും ചെയ്ത മഹത് വ്യക്തിത്വമാണ് അദ്ദേഹമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

ആധുനിക ഇന്ത്യക്ക് പുതുമുഖം നല്‍കിയതില്‍ ഏറെ പങ്ക് വഹിച്ച വ്യക്തി. ലോകം മുഴുവന്‍ സാമ്പത്തിക ഞെരുക്കത്തില്‍ പെട്ടുലഞ്ഞപ്പോള്‍ കൃത്യമായ നയം മാറ്റത്തിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ സന്തുലിതമാക്കി. രാജ്യത്തിന് മൂല്യവത്തായ അനേകം പദ്ധതികള്‍ നല്‍കിയ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ എല്ലാ മേഖലയിലും വന്‍കുതിപ്പ് നടത്തിയെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ ഒന്നാണ് ഡോ.മന്‍മോഹന്‍സിങ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും പുരോഗതിക്കും പ്രധാനമായ പങ്കുവഹിച്ച നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. സുപ്രധാനമായ നിരവധി നിയമനിര്‍മാണങ്ങള്‍ക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. വിപ്ലവകരമായ വിവരാവകാശ നിയമമാണ് അതില്‍ ഏറ്റവും പ്രധാനം. ഇതോടെ രാജ്യത്ത് വന്ന മാറ്റം ചെറുതല്ലായിരുന്നു. ഇത്തരത്തില്‍ സാമൂഹിക നീതിക്കും രാഷ്ട്രത്തിനും വേണ്ടി പോരാടിയ കരുത്തനായ നേതാവിന്റെ വിടവ് ഒരിക്കലും നികത്താനാവില്ലെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

Share this Article

Leave a Comment