കൊച്ചി: അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ആലുവ കേസില്‍ ശിക്ഷ വിധി നാളെ. നവംബര്‍ 14 ശിശുദിനത്തില്‍ കോടതി വിധിക്ക് വേണ്ടി കാത്തിരിക്കുകയാണ് കേരളം. കേസില്‍ ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലമാണ് ഏക പ്രതി. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിശുദിനത്തില്‍ ശിക്ഷ പറയുന്നത്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതിയുടെ വയസ്സ് കണക്കിലെടുത്ത് മാനസാന്തരത്തിനുളള അവസരം നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.