ദൈവം വെളിച്ചമാണെന്ന് എല്ലാ മതങ്ങളും അംഗീകരിക്കുന്നു. പ്രകാശം എന്നര്‍ഥം വരുന്ന ‘ദിവ് എന്ന ധാതുവില്‍ നിന്നാണ് ”ദൈവം’ എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. ഈ പ്രകാശത്തെ വ്യത്യസ്ത വിശ്വാസത്തില്‍പ്പെട്ടവര്‍ വിവിധ നാമങ്ങള്‍ ചൊല്ലി വിളിക്കുന്നു. ലോകം മുഴുവന്‍ കോവിഡ്-19 ഭീതിയില മര്‍ന്നപ്പോള്‍, ഇരുട്ടകന്ന് പ്രകാശം വരുമെന്ന പ്രതീക്ഷയുടെ ദീപം തെളിക്കുവാന്‍ നമ്മുടെ പ്രധാനമന്ത്രി ഭാരത ജനതയോടാവശ്യപ്പെട്ടു. ഈ സമയം ഫെയ്‌സ്ബുക്കില്‍ വന്ന ട്രോളുകളില്‍ പലതും നാരായണ ഗുരു ദീപത്തെക്കുറിച്ച് പറയാത്ത പലവാചകങ്ങളും ഗുരുവിന്റെ പേരില്‍ വരുന്നുണ്ടായിരുന്നു. ഇത്തര മൊരന്വേഷണം നടത്താന്‍ എന്നെ പ്രേരിപ്പിച്ച ഘടകം അതായിരുന്നു.
മുകളില്‍ സൂചിപ്പിച്ചപോലെ പ്രകാശമയനായ ദൈവത്തിന്റെ കാരുണ്യമുണ്ടെങ്കില്‍ നമ്മുടെ ജീവി തവും ശോഭായമാനമാകും. ഗുരുകൃതികളില്‍, ദൈവം അറിവാണ്. ഈ അറിവുണ്ടാവുക എന്നതാണ് യഥാര്‍ഥ ജ്ഞാനം. ഈ ജ്ഞാനത്തെ അഗ്‌നിയായി ഭാവന ചെയ്തിരിക്കുന്നു. ‘ജ്ഞാനാഗ്‌നി’ എന്ന വാക്ക് ഗുരുവിന് പ്രിയപ്പെട്ടതായിരുന്നു. അതേസമയം ജീവിതത്തില്‍ നമുക്ക് ഭവിക്കാനിടയാകുന്ന ഏറ്റവും മോശ മായ കാര്യത്തെ സൂചിപ്പിക്കുന്നതിനും നരക തീ’ എന്ന പദം ഗുരു ഉപയോഗിക്കുന്നുണ്ട്. നല്ലതിനും ചീത്തയ്ക്കും വിദ്യയ്ക്കും അവിദ്യയ്ക്കും തെറ്റിനും ശരിക്കും ഒക്കെയുള്ള സാധ്യതയിരിക്കുന്ന നമ്മുടെ ബോധത്തെ സൂചിപ്പിക്കുന്നതിനും ഗുരു ‘അഗ്‌നി’ എന്ന വാക്കിന്റെ സഹായം തേടുന്നു. മാത്രമല്ല, ഈ അഗ്‌നിയുടെ സ്വഭാവത്തെയും ഗുരു വിവരിക്കുന്നു. സകലതിനെയും വിഴുങ്ങി തന്നിലാക്കുന്ന സ്വഭാവം അതിനുണ്ട്. എല്ലാറ്റിനെയും കത്തിച്ചെരിച്ച് അവസാനം അഗ്‌നിയും അതിലടങ്ങും. പിന്നെ നാം ഈ അഗ്‌നി യെക്കാണുന്നില്ല. ഒരുപിടി ചാരം മാത്രം. പുതിയ ജീവനുകള്‍ ഉണ്ടാകാനുള്ള വളമായി ഈ ചാരത്ത നമുക്കുപയോഗിക്കാം.
വെറുമൊരു ഭൗതികവസ്തുവായ ചാരത്തില്‍ അഗ്‌നിയെക്കാണുവാന്‍ സാധാരണ മനുഷ്യനാകില്ല. പക്ഷേ, ചാരം ചാരമാകാന്‍ കാരണം അഗ്‌നിയാണ്. ഈ അഗ്‌നിയെ പ്രത്യക്ഷത്തില്‍ നാം കാണുന്നില്ല. എന്നാല്‍, ആലോചിച്ചാല്‍ അഗ്‌നിസാന്നിധ്യം വെളിവായിക്കിട്ടുകയും ചെയ്യും. ഗുരുപറഞ്ഞു, ”ആരായില്‍ ഈ ഉലകമില്ലിതവിദ്യ” സ്വന്തമായി ഉണ്മയില്ലാത്ത ചാരത്തെ ചാരമായിക്കാണുന്നതുപോലെ സ്വന്തമായി ഉണ്മയില്ലാത്ത ലോകത്തെ നാം സത്യമെന്നു കരുതുന്നു. നഗ്‌നനേത്രങ്ങള്‍ വച്ചുകൊണ്ട് നോക്കുമ്പോള്‍ രണ്ടും ഉള്ളതുതന്നെ. ആരായില്‍ ഇതിന് രണ്ടിനും കാരണമായിരിക്കുന്ന സത്യത്തെ കാണാനാകും. അപ്പോള്‍ ലോകമാണോ സത്യം? അറിവാണോ സത്യം? എന്ന് തിരിച്ചറിയാനാകാത്ത ഭ്രമം മാറിക്കിട്ടും. സത്യം കണ്ടെത്തുമ്പോള്‍ ഭ്രമം മാറി പമ വരും. പ്രമയെന്നാല്‍ സുനിശ്ചിതമായ അറിവെന്നര്‍ഥം. ഇരു ട്ടിനെ മാറ്റാന്‍ വെളിച്ചം കൊണ്ടുവരിക. അജ്ഞാനമാകുന്ന ഇരുട്ടിനെ മാറ്റി ജ്ഞാനമാകുന്ന വിളക്ക് തെളി യിക്കണം. ആത്മോപദേശശതകം 5-ാം ശ്ലോകത്തില്‍ ഗുരു ഇത് വ്യക്തമാക്കുന്നു.
”ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമാറ്റു പാര്‍ത്തു നില്‍ക്കും
വിലമതിയാത വിളക്കുദിക്കയും പിന്‍
പൊലികയുമില്ലിതു കണ്ടുപോയിടേണം”
വിലമതിയാത്ത ആവിളക്കിന്റെ പ്രകാശമാകണം നമ്മുടെ ജീവിതത്തെ നയിക്കേണ്ടത്. എങ്കില്‍ നമുക്ക്
ഇരുട്ടില്‍ തപ്പി അലയേണ്ടിവരില്ല.
ഷണ്‍മുഖദശകം’ എന്ന കൃതിയുടെ ആദ്യശ്ലോകം തുടങ്ങുന്നതു തന്നെ ഇങ്ങിനെയാണ്.
”ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും
ചില്ലിവല്ലിക്കൊടിക്കുള്‍” എന്ന്.
ജ്ഞാനം ഒരു തീയാണ്. പലതായിക്കാണുന്ന സകലതിനെയും അതു ചുട്ടുകരിച്ച് തന്റെ ഏകതയി ലമര്‍ത്തിക്കളയും. എല്ലാം അമര്‍ന്നുകഴിഞ്ഞാല്‍ തീയും കാണാനുണ്ടാകുകയില്ല. അതുപോലെ പ്രപഞ്ച ത്തില്‍ പലതായിക്കാണുന്നതു മുഴുവന്‍ ഏതൊരു തീയില്‍ കത്തിയെരിഞ്ഞില്ലാതായിത്തീരുമോ, അതാണ് ജ്ഞാനം. ജ്ഞാനിയും ആ ജ്ഞാനാഗ്‌നിയില്‍ ഇല്ലാതായിപ്പോകുന്നു. പിന്നെയുളളത് കേവലം പ്രകാശം മാത്രം. ആ പ്രകാശാനുഭവത്തില്‍ സ്വയം ഇല്ലാതായിത്തീരണമെന്നാണ് ഗുരു ഷണ്‍മുഖനോട് പ്രാര്‍ഥി ച്ചത്. ഭൗതികശരീരം വെടിയുന്നതുവരെയും ആ പ്രകാശാനുഭവത്തില്‍ത്തന്നെയാണ് ഗുരു വര്‍ത്തിച്ചതും. ശിവന്റെ തിരുനെറ്റിയില്‍ കാണുന്ന മൂന്നാം കണ്ണ് തുറന്നാല്‍ തീ വമിക്കുമെന്ന് പുരാണങ്ങളില്‍ പറ യുന്നു. അറിവിന്റെ കേന്ദ്രസ്ഥാനം തിരുനെറ്റിയിലാണെന്നാണല്ലോ വെയ്പ്. അതുകൊണ്ടാണ് ശിവന്റെ തിരുനെറ്റിയിലേത് ജ്ഞാനക്കണ്ണാണെന്നും അതില്‍നിന്നു ജ്ഞാനമാകുന്ന തീ വമിച്ചുകൊണ്ടിരിക്കുന്നു വെന്നും ഋഷിമാര്‍ ഭാവന ചെയ്തിരിക്കുന്നത്. ഈ മൂന്നാം തൃക്കണ്ണില്‍ ജ്ഞാനാഗ്‌നി വമിക്കുന്നത് മറ്റാരെ ങ്കിലും തീ കൊളുത്തിയിട്ടല്ല, അത് സ്വയം എഴുന്നുവരുന്നതാണ്. പുരാണങ്ങളില്‍ ശിവന്‍ ചെയ്തുകൊണ്ടിരിക്കുന്നതായാണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നത്. ഈ തപസ്സിലൂടെയായിരിക്കാം ശിവനു ജ്ഞാനം ഉദിച്ച് ജ്ഞാനക്കണ്ണുണര്‍ന്നത്. ഈ തപസ്സും ബ്രഹ്മം തന്നെയാണെന്നാണ് തൈത്തിരീയോപ നിഷത്തില്‍ പറയുന്നത്. തപസ്സെന്നാല്‍, തപിപ്പിക്കുക അഥവാ ചൂടാക്കുക എന്നാണ്. അവിടെയും അഗ്‌നി യുടെ സാന്നിധ്യം നാമറിയുന്നു. അപ്പോള്‍ തപസ്സും ബ്രഹ്മം തന്നെയാണ്. ഉള്ളില്‍ ജ്ഞാനാഗ്‌നിതെളിയ ണമെങ്കില്‍ തപം പോലുള്ള കഠിനപ്രയത്‌നം ആവശ്യമാണെന്നും ഇവിടെ വിവക്ഷിച്ചിരിക്കുന്നു. അതുകൊണ്ടാണ് നാരായണഗുരു ‘അദ്വൈതദീപിക’യില്‍ പറയുന്നു:
‘ജ്ഞാനം പുറത്തു തനിയേ വരികില്ല കണ്ണു വേണം, വരുന്നതിനു, കണ്ണിനു കാന്തിപോലേ
‘അദ്വൈതദീപിക’യില്‍ ജ്ഞാനത്തെ ഒരു വിളക്കായിട്ടാണ് ഗുരു സങ്കല്പ്പിച്ചിരിക്കുന്നത്. ”വൃത്തിസ്ഥമാമറിവില്‍ വിശ്വവുമില്ലതിന്റെ വിത്താമവിദ്യയതുമില്ല, വിളക്കുവന്നാല്‍
അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങുവര്‍ത്തി
വിട്ടാല്‍ വിളക്കു പൊലിയുന്നിരുളും വരുന്നു”
എന്ന്,
ഈ ശ്ലോകത്തില്‍, അവിദ്യയും ഇരുട്ടും പര്യായങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടും ഇല്ലാ ത്തതാണ്. അറിവിന്റെ അഭാവമാണ് അവിദ്യ. പ്രകാശമില്ലായ്മയാണ് ഇരുട്ട്. ഇരുട്ട് എന്നൊന്നില്ല. ഇരു ട്ടിന്റെ ഭാവമല്ല പ്രകാശത്തിന്റെ അഭാവാണ് അവിടെയുള്ളത്. അതുപോലെ, അറിവിന്റെ അഭാവമാണ് അവിദ്യ. വിളക്കുകത്തിയെരിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അതിനുചുറ്റും പ്രകാശം പരക്കും. അപ്പോള്‍ അവിടെ ഇരുട്ടിന് സ്ഥാനമില്ല. അതുപോലെ, ജ്ഞാനദീപം ജീവിതത്തില്‍ പ്രകാശിച്ചുനില്‍ക്കുകയാണ് ങ്കില്‍ അവിടെ അവിദ്യയ്ക്ക് സ്ഥാനമുണ്ടായിരിക്കില്ല. ലോകത്തിനും ദുഃഖങ്ങള്‍ക്കും ഭയത്തിനും എന്തി നേറെ മരണത്തിനും സ്ഥാനമുണ്ടായിരിക്കുകയില്ല. പക്ഷേ, വിളക്ക് അവിടെത്തന്നെ ഉണ്ടെങ്കിലും അത് കെട്ടുകഴിഞ്ഞ സ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത്. നമ്മിലെ വിളക്കിനെ, അദ്വൈതദീപികയെ, നമ്മള്‍ കത്തിക്കണം. അല്ലെങ്കില്‍ ജീവിതത്തെ ഇരുട്ടുവന്നുമൂടിക്കളയും. അജ്ഞാനമാകുന്ന പിശാചിന്ന് നമ്മെ ഭയപ്പെടുത്താതിരിക്കാന്‍, പിശാച് എന്നൊന്നില്ല എന്ന് യുക്തിപൂര്‍വം പറഞ്ഞ് ബോധ്യപ്പെടുത്തുകയല്ല, മറിച്ച്, പിശാചുപോലെ ഭയപ്പെടുത്തുന്ന ഇരുട്ടിനെ ഇല്ലാതാക്കാനുള്ള വെളിച്ചം കൊണ്ടുവരുകയാണ് വേണ്ടത്. അതുപോലെ, ജീവിതത്തില്‍ ദുഃഖങ്ങളും ഭയങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും നല്ല വഴി ജ്ഞാനത്തിന്റെ ദീപം തെളിയിക്കുകയാണ്.
‘ശിവശതകം’ എന്ന കൃതിയില്‍ ഭഗവാനെ അഥവാ പരംപൊരുളിനെ ഒരു വിളക്കായി ഗുരു സങ്കല്‍പ്പി ച്ചിരിക്കുന്നു.
”മുടി നടുവാദി മുടിഞ്ഞു മൂന്നുമൊന്നായ്
വടിവൊടു നിന്നു വിളങ്ങിടും വിളക്കിന്‍ ചുടരൊളിചുട്ടുതുടച്ചു ശോകമാകും
കടലതുകൊണ്ടു കടന്നിടുന്നു കൂലം”
സൃഷ്ടി സ്ഥിതി, നാശം അഥവാ ആദി, മധ്യം, അന്തം എന്നീ മൂന്നും മുടിഞ്ഞ് അതെല്ലാം ഏതൊരു പ്രകാശസ്വരൂപത്തില്‍ ഒന്നായിത്തീരുന്നുവോ ആ പ്രകാശത്തോടുകൂടി ശോഭിക്കുന്ന വിളക്കായി മഹാ ദേവനെ വിളിക്കുന്നു. ഭഗവാനാകുന്ന ആ ദീപത്തിന്റെ പ്രകാശം സംസാരദുഃഖമാകുന്ന കടലിനെ ചൂട്ടു വറ്റിച്ച് തുടച്ചുനീക്കുന്നു. അങ്ങനെ ഞങ്ങള്‍ അതിന്റെ മറുകര എത്തുകയും ചെയ്യുന്നു. പ്രപഞ്ചത്തിലുള്ള സകലഭാവരൂപങ്ങളുടെയും ആവിര്‍ഭാവം, സ്ഥിതി, തിരോഭാവം എന്നിവയെല്ലാം ഏതൊരു പൊരുളില്‍ നടന്നുകൊണ്ടിരിക്കുന്നുവോ ആ പൊരുള്‍ ഉള്ളത് നമ്മുടെ അറിവിലാണ്. അറി വില്‍ നിലനില്‍ക്കുന്ന പൊരുളാണ് പ്രകാശസ്വരൂപനായ ഭഗവാന്‍. അതുകൊണ്ടാണല്ലോ മഹാദേവനെ ജ്യോതിര്‍ലിംഗമായി ഋഷിമാര്‍ ഭാവനചെയ്തത്. ഭഗവാനോട് ഗുരു ചോദിക്കുന്നു, നീയാകുന്ന ജ്യോതിര്‍ലിം ഗത്തെ ഒരു വിളക്കായി ഞങ്ങള്‍ ഭാവന ചെയ്തുകൊള്ളട്ടെ. ആ വിളക്കില്‍ നിന്നു ചൊരിയുന്ന ചൂടും വെളിച്ചവുംകൊണ്ട് ശോകമാകുന്ന കടല്‍, സംസാരമാകുന്ന കടല്‍ ആരോ തുടച്ചുനീക്കിയതുപോലെ വറ്റിപ്പോകുന്നു. പിന്നീട് ജീവിതം ശിവമയം അഥവാ ആനന്ദമയമാകുന്നു.
ആത്മോപദേശശതകത്തില്‍ ഗുരു പറയുന്നു, ആത്മാവിന്റെ സ്വരൂപമാണ് അറിവ്. ആത്മസ്വരൂപ മായ അവിവ് തീ പോലെയാണ്. അത് സദാ ജ്വലിച്ചുകൊണ്ടിരിക്കും. ചിലപ്പോള്‍ തന്നില്‍ത്തന്നെ അമര്‍ന്നി രുന്നുവെന്നുവരും. ഇങ്ങനെ കത്തിജ്വലിക്കുന്ന അറിവാകുന്ന തീയില്‍ ഉണ്ടാകുന്ന ഓരോ തീപ്പൊരിയാണ്
ഓരോ അനുഭവവും. തീയും തീപ്പൊരിയും രണ്ടല്ലല്ലോ. ഈ അറിവിനെ 13-ാം ശ്ലോകത്തില്‍, ”അറിവുമറിഞ്ഞിടുമര്‍ഥവും പുമാന്‍ താന്‍ അറിവുമൊരാദി മഹസ്സുമാത്രമാകും
എന്ന വരികളില്‍ സൂചിപ്പിച്ചിരിക്കുന്ന ആദിമഹസ്സിനെ 14-ാം ശ്ലോകത്തില്‍ ദീപമായി ഭാവന ചെയ്തി രിക്കുന്നു.
”ത്രിഭുവനസീമകടന്നു തിങ്ങിവിങ്ങും
ത്രിപുടിമുടിഞ്ഞുതെളിഞ്ഞിടുന്ന ദീപം”
എന്നാണിവിടെ പറയുന്നത്. അത് നിത്യവും ഏകവുമായ ആത്മാവിന്റെ പ്രകാശം തന്നെയാണ്. എവിടെയാണ് ത്രിഭുവനസീമ കടക്കുന്ന ദീപം തിങ്ങിവിങ്ങി തെളിഞ്ഞുനില്‍ക്കുന്നത്? ത്രിഭുവന ങ്ങളില്‍ത്തന്നെ. അതുപോലെ, ത്രിപുടിയിലും ബ്രഹ്മാണ്ഡം മുഴുവനും ഉള്ളിലുള്ള ലോകത്തില്‍ മുഴു വനും തിങ്ങിവിങ്ങി നിറഞ്ഞിരിക്കുന്നത് ഒരൊറ്റ പൊരുളാണ്. അത് പ്രകാശമയമാണ്. അത് സകലതി നെയും പ്രകാശിപ്പിക്കുയും ചെയ്യും. അതിനാല്‍ അതിനെ ദീപത്തോട് ഉപമിച്ചിരിക്കുന്നു. (ത്രിപുടി ഏതൊരറിവും ഉണ്ടാകണമെങ്കില്‍ അറിയുന്ന ഒരാള്‍, അറിയാനുള്ള വസ്തു, അറിവ് എന്നിങ്ങനെ മൂന്നം ശങ്ങള്‍ ഉണ്ട്).
ആത്മസത്യത്തെയും വ്യക്തിസത്തയെയും ഒരു തൂക്കുവിളക്കുമായി താരതമ്യം ചെയ്യുകയാണ് ആത്മോപദേശ ശതകം 17-ാം ശ്ലോകത്തില്‍.
”അഴലെഴുമഞ്ചിദളാര്‍ന്നുരണ്ടുതട്ടായ്
ചുഴലുമനാദിവിളക്കുതുക്കിയാത്മാ….”
മറ്റുള്ളവയെപ്പറ്റിയും മറ്റു വസ്തുക്കളെപ്പറ്റിയും നാം അറിയുന്നത് അഞ്ച് ഇന്ദ്രിയങ്ങള്‍ വഴിയാണ്. ഗുരു പറയുന്നു, ഇന്ദ്രിയങ്ങള്‍ ഒരു തൂക്കുവിളക്കിന്റെ അഞ്ചു നാളങ്ങള്‍ പോലെയാണ്. അവ എപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു. അഞ്ച് ഇന്ദ്രിയങ്ങള്‍ അഞ്ചുവിളക്കുകളല്ല; ഒരേ വിളക്കിന്റെ അഞ്ച് തിരികള്‍ മാത്രമാണ്. നമ്മിലെ ഒരേ അറിവ് തന്നെയാണ് അഞ്ച് ഇന്ദ്രിയജ്ഞാനങ്ങളായി തീരുന്നത്.
ഇന്ദ്രിയജ്ഞാനത്തിന്റെ രൂപത്തിലുള്ള വിളക്കിന് രണ്ട് തട്ടുകളുണ്ട്. ജീവിതത്തില്‍ പല സന്ദര്‍ഭങ്ങ ളില്‍പ്പെടുന്ന ദ്വൈതങ്ങളാണ് ഈ രണ്ടു തട്ടുകള്‍. ചുഴലുന്ന തൂക്കുവിളക്ക് ഏകമായ പരമാത്മസത്യവും വ്യക്തിസത്തയുമാണ്. ആത്മസത്യത്തില്‍ ഇരിക്കുന്ന ക്രിയാത്മകത തന്നെയാണ് വ്യക്തിസത്തയിലിരി ക്കുന്ന ക്രിയാത്മകതയും. അതിനാല്‍, വിളക്ക് അയമായ ആത്മസത്യത്തെയും വ്യക്തിസത്തയെയും ഒരേ സമയം അര്‍ഥമാക്കുന്നു.
”അദ്വൈതദീപിക”യില്‍ ഇതു കുറച്ചുകൂടി വിശദമായിപ്പറയുന്നു. ”അറിവിന്‍ പൊരി വീണു ചീന്തി യഞ്ചായി” എന്ന്. അറിവ് തീപോലെയാണ്. അത് സദാ കത്തിയെരിഞ്ഞുകൊണ്ടിരിക്കും. അറിയുന്നവന്‍ എന്ന രൂപത്തില്‍ അത് കത്തിയെരിയുമ്പോള്‍ ഉണ്ടാകുന്ന തീപ്പൊരി ജ്ഞയവിഷയത്തിന്റെ ലോകത്തെ അഞ്ചായി ചീന്തിക്കളയുന്നു. (രൂപം, ശബ്ദം, സ്പര്‍ശം, രസം, ഗന്ധം) ജ്ഞാതാവിന്റെ വശം അഞ്ചായി രൂപം പകര്‍ന്നതാണ് പഞ്ചേന്ദ്രിയങ്ങള്‍. ഇത്തരത്തിലാണ് ഒരേ അറിവുതന്നെ ജ്ഞാതാവും ജ്ഞേയവും ജ്ഞാനവും ചേര്‍ന്ന ജഗദ്വ്വിലാസമായി തീര്‍ന്നിരിക്കുന്നത്.
ലോകത്തെയും നമ്മേയും അറിവാകുന്ന മഹേശ്വരന്റെ അനാദിയായ തിരുവിളയാടലായി കണ്ടു കൊണ്ട് ജീവിച്ചാല്‍ ഒരു പുതിയ വെളിച്ചം നമുക്ക് ലഭിക്കും. ആ വെളിച്ചത്തില്‍ വെളിപ്പെട്ടുകിട്ടാത്തതൊ ന്നുമില്ല. വെളിപ്പെട്ടതെല്ലാം ആ വെളിച്ചത്തില്‍ അടങ്ങിപ്പോവുകയും ചെയ്യും. പതിനായിരം സൂര്യന്മാര്‍ ഒന്നിച്ചുയരുന്നതു കാണാഞ്ഞതുപോലുള്ള ഒരനുഭൂതിയായി ഗുരു അതിനെ കരുതുന്നു. (35ാം ശ്ലോകം)
”ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
ദര്‍ശനമാലയിലെ നിര്‍വാണദര്‍ശനത്തില്‍ ജ്ഞാനത്തെ അഗ്‌നിയായി ഭാവന ചെയ്തിരിക്കുന്നു.
‘ദഗ്ധ്വാജ്ഞാനാഗിനിനാ സര്‍വ –
മുദ്ദിശ്യാ ജഗതാംഹിതം’
ജ്ഞാനമാകുന്ന അഗ്‌നിയില്‍ സകലതും ദഹിച്ചുകളഞ്ഞിട്ട് ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നതായി സ്വയം കണ്ടുകൊണ്ട് ലോകഹിതത്തിനായി കര്‍മം ചെയ്യുന്നവനാണ് ബ്രഹ്മവിത്ത്. ഈ അര്‍ഥത്തില്‍ നാരായണ ഗുരു ബ്രഹ്മവിത്താണെന്ന് നിസ്സംശയം പറയാം.
ഇങ്ങനെ പരമമായ സത്യത്തെയും അതിന്റെ ഭാവപ്രകാശത്തെയും സൂചിപ്പിക്കുന്നതിനുമാത്രമല്ല, ജീവിതത്തില്‍ നാം ചെന്നുപെടാന്‍ സാധ്യതയുള്ള കുഴപ്പങ്ങളെയും ഗുരു തീയോട് ഉപമിക്കുന്നു. ‘ശിവ ശതക’ത്തില്‍ ‘തീവിന’ എന്ന പ്രയോഗമാണ് ഗുരു സ്വീകരിച്ചിരിക്കുന്നത്. സ്ത്രീശരീരം പുരുഷമനസ്സിനെ കവര്‍ന്നെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നും തീപോലുള്ള ആ വിനയില്‍ ചെന്നുപെട്ടാലുണ്ടാകുന്ന പഴിയില്‍നിന്നും പിഴയില്‍ നിന്നും എന്നെ രക്ഷിക്കണേ മഹേശാ എന്ന് ഗുരു പ്രാര്‍ഥിക്കുന്നു.
മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ദൈവം നല്ലതുമാത്രം ചെയ്യുന്നു. എന്നാല്‍, ഉപനിഷത്തില്‍ പറയുന്ന ബ്രഹ്മത്തില്‍ നല്ലതിനും ചീത്തയ്ക്കും നന്മയ്ക്കും തിന്മയ്ക്കും ഒക്കെ സാധ്യതയിരുപ്പുണ്ട്. സകലതിനും ആധാരമായിരിക്കുന്ന ഏക സത്യത്തെയാണ് ‘ബ്രഹ്മംകൊണ്ട് വിവക്ഷിച്ചിരിക്കുന്നത്. ആ ബ്രഹ്മത്ത യാണ് നാരായണഗുരു ”ഹോമമന്ത്ര’ത്തില്‍
”ഓം അഗ്‌നേ തവയത്തേജസ്തദ് ബ്രാഹ്മം അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി
എന്ന് പറഞ്ഞിരിക്കുന്നത്.
അല്ലയോ അഗ്‌നി നിനക്ക് യാതൊരു തേജസ്സുണ്ടോ അത് ബ്രഹ്മത്തെ സംബന്ധിക്കുന്നതാകുന്നു. അതിനാല്‍ നീ പ്രത്യക്ഷത്തില്‍ കാണാവുന്ന ബ്രഹ്മം തന്നെയാകുന്നു. പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധി യുമാണ് നിന്റെ ഏഴു നാക്കുകള്‍. നിന്നില്‍ വിഷയങ്ങളാകുന്ന സമിത്തിനെ ഞാന്‍ ഹോമിക്കുന്നു. നീ ഞങ്ങളില്‍ പ്രസാദിച്ചാലും. ശ്രേയസ്സും പ്രേയസ്സും തന്നാലും. ഇങ്ങനെ അകവും പുറവും തിങ്ങുന്ന പ്രകാ ശസ്വരൂപനെയാണ് ഗുരുദര്‍ശനത്തില്‍ കാണാന്‍ കഴിയുന്നത്. സകലതും ഒന്നായി ഒരൊറ്റപ്രകാശമാ യാണ് ഗുരു ദര്‍ശിക്കുന്നത്. ഈ അറിവാകുന്ന വിളക്കുണ്ടെങ്കില്‍ നാം ഉള്‍പ്പെടുന്ന ഈ ലോകമാകയും ദീപമയമായിരിക്കും.