Newsperseconds.com

തലച്ചോറിനും ശ്വാസകോശത്തിനും പരിക്ക്; ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കുകളെന്ന് മെഡിക്കല്‍ സംഘം

Untitled 1

കൊച്ചി: ഗ്യാലറിയില്‍ നിന്ന് വീണ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കുകളെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖം കുത്തിയാണ് എംഎല്‍എ വീണത്. എംഎല്‍എ ഇപ്പോഴും അബോധാവസ്ഥയില്‍ ആണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ ഇപ്പോഴില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ഇപ്പോള്‍ പറയാനാകില്ല എന്നും എംഎല്‍എയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ മുകളില്‍ നിന്നാണ് എംഎല്‍എ ഉമതോമസ് വീണത്. ഗ്യാലറിയുടെ മുകളില്‍ നിന്നും താഴെയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മൂക്കില്‍ നിന്നും വായില്‍ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായാണ് ഉമ തോമസ് എത്തിയത്. 20 അടിയോളം താഴ്ചയിലേക്കാണ് വീണത്.

Share this Article

Leave a Comment