Newsperseconds.com

ഉത്രകൊലപാതകക്കേസ്; പരോള്‍ ലഭിക്കാന്‍ പ്രതി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി; അന്വേഷണം ഊര്‍ജിതമാക്കി പൂജപ്പുര പൊലീസ്

Untitled 1

തിരുവനന്തപുരം: ഉത്രകൊലപാതക ക്കേസിലെ പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൂജപ്പുര പൊലീസ്. പിതാവിന് ഗുരുതര രോഗമാണെന്നും പരോള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സൂരജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയെന്ന് ജയില്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിക്കുകയാണ്. അതിനിടെ സൂരജ് പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളിയതോടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. സൂരജിന്റെ അമ്മയായിരുന്നു സര്‍ട്ടിക്കറ്റ് എത്തിച്ചു നല്‍കിയത്. സംഭവത്തില്‍ സൂരജിനേയും അമ്മയേയും ചോദ്യം ചെയ്യും.

Share this Article

Leave a Comment