കൊച്ചിയില്‍ നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തില്‍ നടി ദിവ്യഉണ്ണിക്കെതിരെ കേസെടുക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ Amb.ഡോ.രാജീവ്‌മേനോന്‍. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയതെന്നും പിന്നില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി. സുരക്ഷവീഴ്ചയ്ക്ക് പുറമേ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള യാതൊരു വിധ സജ്ജീകരണങ്ങളും ഗ്രൗണ്ടില്‍ ഒരുക്കിയിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംഘാടകരില്‍ നിന്ന് ഗുരുതര പിഴവാണ് സംഭവിച്ചത്. ദിവ്യാ ഉണ്ണി അടക്കമുള്ളവര്‍ സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനെതിരെ വിശദമായ അന്വേഷണം നടത്തണം. നര്‍ത്തകരില്‍ നിന്ന് ആദ്യം പറഞ്ഞുറപ്പിച്ച തുക പല തവണ കൂട്ടി ചോദിച്ചെന്നും പിന്‍വാങ്ങുകയാണെന്ന് അറിയിച്ചപ്പോള്‍ സംഘാടകര്‍ ഭീഷണിപ്പെടുത്തിയെന്നും രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി. മനുഷ്യ ജീവനേക്കാള്‍ വലുതാണോ റെക്കോഡ്? ഇത്രയും വലിയ അപകടം നടന്നിട്ടും പരിപാടി നടത്തിയത് തെറ്റായിപോയി, ഏത് റെക്കോര്‍ഡ് ഭേദിച്ചാലും ഒരു മനുഷ്യന്റെ ജീവന് വില കല്‍പിക്കാത്ത അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഗിന്നസ് റേക്കോര്‍ഡ് റദ്ദ് ചെയ്യണമെന്നും ഉമതോമസിന്റെ മുഴുവന്‍ ചികിത്സാ ചെലവും ദിവ്യ ഉണ്ണി വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.