Newsperseconds.com

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം; പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്‍കി

Untitled 1

തിരുവനന്തപുരം: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിന് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്‍കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ നിര്‍മ്മാണ ചുമതല കിഫ്ബിക്ക് കൈമാറുമെന്നാണ് സൂചന. രണ്ട് എസ്റ്റേറ്റിലായി ടൗണ്‍ഷിപ്പുകള്‍ വികസിപ്പിച്ച് വീടുകള്‍ നിര്‍മ്മിക്കാനുള്ള കര്‍മ്മപദ്ധതിയുടെ കരടുരേഖ കഴിഞ്ഞമാസം 22 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിരുന്നു. വൈകിട്ട് 3.30 ന് വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കും.

പുനരധിവാസത്തിന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. നൂറ് വീടുകള്‍ വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുക്കും. 100 വീട് വാഗ്ദാനം രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയായി ടി സിദ്ധിഖ് എംഎല്‍എയാണ് പങ്കെടുക്കുന്നത്.

 

Share this Article

Leave a Comment