Newsperseconds.com

‘വളവ് തിരിയുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെട്ടു, ഒന്നും ചെയ്യാനായില്ല’; കണ്ണൂരില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍

Kannur

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ ദാരുണാപകടത്തിന് കാരണം ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവര്‍. വളവ് തിരിയുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. കടയിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവര്‍ നിസാം ചികിത്സയിലാണ്.

‘വലിയ വളവായിരുന്നു മുന്‍പിലുള്ളത്. മുകളില്‍ നിന്ന് തന്നെ ബ്രേക്ക് പോയി. പിന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പരമാവധി ശ്രമിച്ചു. അപ്പോഴേക്കും വണ്ടി താഴ്ചയിലേക്ക് പോയി. കടയുടെ ഭാഗത്തേക്ക് അടുപ്പിക്കാനാണ് ആദ്യം നോക്കിയത്. പക്ഷേ കിട്ടിയില്ല. വണ്ടി സ്ലിപ് ആയി പോകുന്നുണ്ടായിരുന്നു. ഡോര്‍ ഒക്കെ അടച്ചിരുന്നു. ഒരു കുട്ടി മാത്രം വണ്ടിയുടെ അടിയിലായിരുന്നുവെന്ന് പറഞ്ഞു. അതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. നാല് മാസത്തോളമായി സ്‌കൂളില്‍ ഡ്രൈവറായി പോകുന്നുണ്ടെന്നും നിസാം മാധ്യമങ്ങളോട് പറഞ്ഞു.

Share this Article

Leave a Comment