Newsperseconds.com

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി തള്ളി ലോകായുക്ത

Untitled Design (24)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി തള്ളി ലോകായുക്ത. ലോകായുക്ത മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും രാഷ്ട്രീയ അനുകൂലമായ തീരുമാനം ആണെന്ന് കണക്കാക്കാൻ തെളിവില്ലെന്നും ലോകായുക്ത. എൻസിപി നേതാവ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ, സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയും സാമ്പത്തിക സഹായങ്ങളും നൽകിയത് ചോദ്യം ചെയ്തായിരുന്നു ഹർജി.

മന്ത്രിസഭയ്ക്ക് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. അതുകൊണ്ട് തന്നെ ഫണ്ട് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. അതേസമയം, ഈ വിധിയിൽ അതിശയപ്പെടുന്നില്ലെന്നും യാതൊരുവിധത്തിലുള്ള എത്തിക്സും ഇല്ലാത്തവരാണ് ലോകായുക്തയിൽ ഉള്ളത് എന്നും ഹർജിക്കാരൻ ആർഎസ് ശശികുമാർ പ്രതികരിച്ചു. ഉപലോകായുക്തമാരെ മാറ്റണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളിയിരുന്നു. കേസിൽ ആദ്യം പരി​ഗണിച്ചത് ഉപലോകായുക്തയെ മാറ്റണമെന്ന ഹർജിക്കാരന്റെ അപേക്ഷയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയത് അധികാര ദുർവിനിയോഗമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അതിനാൽ വിതരണം ചെയ്ത പണം ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരിൽ നിന്നും തിരിച്ചുപിടിക്കണം എന്നാണ് ഹർജിക്കാരനായ ആർ എസ് ശശി കുമാറിന്റെ ആവശ്യം.

2018 സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹർജിയിൽ അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.

Share this Article

Leave a Comment