മതേതരത്വവും സോഷിലിസവും വിളമ്പുന്ന
പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഇടത് സർക്കാരിന്റെ പിടിപ്പ് കേടാണ് കൂടൽമാണിക്യ ക്ഷേത്രത്തിലെ നിലവിലെ ജാതി വിവേചനത്തിന് കാരണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി ആർ.സി.രാജീവ്ഭാസ്
തന്ത്രിമാരെയും ജീവനക്കാരെയും നിലയ്ക്ക് നിർത്താൻ കഴിയാത്ത കഴിവ് കെട്ട ദേവസ്വം മന്ത്രി വാസവന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലന്നും രാജീവ് ഭാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് നീചമായ ജാതി വിവേചനം ശക്തമാകുന്നത്.
ദൈവത്തിന് മാല കെട്ടാൻ അധസ്ഥിതൻ വന്നാൽ അമ്പലവും ചടങ്ങുകളുമൊക്കെ ബഹിഷ്ക്കരിക്കുമെന്ന് ഇരിങ്ങാലക്കുടയിലെ ബ്രാഹ്മണേമേലാളന്മാരുടെ നിലപാടുകൾക്കെതിരെ പിണറായി സർക്കാർ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്
ജാതി വിവേചനം കാട്ടുന്ന
അമ്പലങ്ങൾ അധസ്ഥിത വിഭാഗങ്ങൾ ബഹിഷ്ക്കരിക്കണമെന്നും
രാജീവ് ദാസ് പറഞ്ഞു. ഇന്നാട്ടിലെ ഹിന്ദുക്കളിലെ 80% മനുഷ്യർ തീരുമാനിച്ചാൽ തീരാവുന്ന സമരമാകും ഈ കൂടൽമാണിക്യ ബ്രാഹ്മണ സമരം.
ശ്രീനാരായണഗുരുവും, അയ്യൻങ്കാളിയും മന്നത്ത് പത്മനാഭനും ഒക്കെ പൊതു സമൂഹത്തിലെ നീചമായ പ്രവൃത്തികൾക്കെതിരെ പടപൊരുതിയ കേരളത്തിൽ വീണ്ടും ജാതീയത തല പൊക്കിയതിന് പിന്നിൽ ഇടത് സർക്കാരിന്റെ തെറ്റായ നിലപാടുകൾ കാരമാണ്.
ജാതി മത സംഘടനകളുടെ തെറ്റായ നിലപാടുകൾക്ക് ഇടത് സർക്കാർ കുട പിടിക്കുന്നതാണ് ഇപ്പഴുത്തെ വിവാദങ്ങൾക്ക് കാരണം.
കേരളത്തിലെ ജാതി വിവേചനം സംബന്തിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
ഡോ: രാംദാസ് അത്താ വാലയ്ക് പരാതി നൽകും. അധസ്ഥിതവർഗ്ഗത്തിൽപ്പെട്ട കേരളത്തിലെ ക്ഷേത്ര ജീവനക്കാരുടെ യോഗം വിളിച്ച് ചേർത്ത് നിവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യും ഒപ്പം ജാതി വിവേചനം നേരിടുന്ന ജീവനക്കാരനെ സംരക്ഷിക്കുമെന്നും രാജീവ് ദാസ് പറഞ്ഞു