Newsperseconds.com

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല: അടുപ്പിലേക്ക് അഗ്നി പകർന്നു ; ഭക്തിസാന്ദ്രമായി ആറ്റുകാൽ ക്ഷേത്രവും തലസ്ഥാന നഗരിയും

Img 20250313 Wa0099

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് തിരിതെളിഞ്ഞു 10.15 നാണ് ക്ഷേത്ര കോവിലിൽ നിന്നും ദീപം പുറത്തേയ്ക്ക് കൊണ്ടുവന്ന് പ്രധാന പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നത് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്
ഉച്ചയ്ക്ക് 1.15 ന് പൊങ്കാല തളിക്കും തുടർന്ന് ഭഗവതിയ്ക് നിവേദ്യം അർപ്പിക്കും.
ലോകതത്ത് കോടികണക്കിന് സ്ത്രീകൾ ഒന്നിക്കുന്ന മറ്റൊരു ആഘേആഘോഷമില്ല ചരിത്രത്തിൽ സ്ഥാനം പിടിച്ച ആറ്റുകാൽ പൊങ്കാലയ്ക്ക് തിങ്കളാഴ്ച മുതലേ അടുപ്പ് കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്ന ഭക്തർ ഒന്നടങ്കം പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നു തുടങ്ങി

ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും പൊങ്കാല അടുപ്പുകൾ നിരന്നിട്ടുണ്ട്. അതേസമയം, സ്മാർട്ട് സിറ്റി പദ്ധതിയിലുള്ള ടൈൽ പാകിയ സ്ഥലങ്ങളിൽ അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ നിർദേശിച്ചിട്ടുണ്ട്. കൊടുംവേനലിനെ പരിഗണിച്ച് അകലം പാലിച്ച് അടുപ്പുകൾ കൂട്ടണമെന്നും നിർദ്ദേശമുണ്ട്.

ഭക്തജനങ്ങൾക്കും സന്ദർശകർക്കുമായി കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണം ഇന്നലെ ഉച്ച മുതൽ ആരംഭിച്ചിട്ടുണ്ട്.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്പാദനത്തിന് കാരണവുമാകുന്ന ഉല്പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

Share this Article

Share this Article

Leave a Comment