ആലുവ കൊലപാതക കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന്റെ വിധിയില്‍ സന്തോഷിച്ച് പൊതുജനം. അസ്ഫാക്ക് ആലത്തിന് വധശിക്ഷ നല്‍കണമെന്നത് കേരളത്തിന്റെ പ്രാര്‍ത്ഥനയായിരുന്നു. അഞ്ചു വയസ്സുകാരി ചാന്ദിനിക്ക് നീതി ലഭിക്കാന്‍ പോരാടിയ മാതാപിതാക്കളുടെ കണ്ണുനീരിന് നേരിയ ആശ്വസമാണ് ഈ വിധി. ഞങ്ങളുടെ മകള്‍ ഈ ലോകത്ത് ഇല്ലെന്നും അവനും ഈ ലോകത്ത് ജീവിച്ചിരിക്കരുതെന്നും വിധിയുടെ തൊട്ടുമുമ്പും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അസ്ഫാക്ക് അര്‍ഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
ശിശുദിനത്തില്‍ ഇങ്ങനെയൊരു വിധി വന്നതില്‍ കേരളം ഒന്നടങ്കം സന്തോഷിക്കുകയാണ്. പ്രതിക്കെതിരെ ആകെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ അതിവേഗ വിചാരണയില്‍ തെളിഞ്ഞിരുന്നു. പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയിരുന്നതിനാല്‍ മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നല്‍കുന്നതിലേക്ക് കോടതിയെ നയിച്ചു.