നവംബര്‍ 21ന് പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറിയതായി സ്വകാര്യ ബസ് ഉടമകൾ. ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിലാണ് ബസ് ഉടമകളുടെ തീരുമാനം. 140 കിലോമീറ്റർ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു.
വിദ്യാർത്ഥികളുടെ കൺസഷൻ വിഷയത്തിൽ രാവിരാമൻ കമ്മീഷൻ റിപ്പോർട്ട് പഠിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു ചർച്ചയിൽ പറഞ്ഞു. ഡിസംബർ 31നകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. എന്നാല്‍ സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും തങ്ങൾ ഉന്നയിച്ച കാതലായ വിഷയങ്ങളിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.