Newsperseconds.com

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; എന്‍. ഭാസുരാംഗന് വീണ്ടും ഇഡിയുടെ നോട്ടീസ്

Untitled Design (38)

കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാളെ കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഭാസുരാംഗൻ്റെ മകൻ അഖിൽ ജിത്തിനോടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ തവണ ഇ.ഡി റെയ്‌ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് എൻ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗൻ കണ്ടല ബാങ്ക് പ്രസിഡൻ്റായി ഇരിക്കെ101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.തുടർന്ന് അടുത്തിടെ ബാങ്ക് ഭരണ സമിതി നിന്ന് രാജിവെച്ച ഭാസുരാം​ഗനെതിരെ പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടന്നിരുന്നു. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്.

Share this Article

Leave a Comment