വനിതാ അഭിഭാഷകയെ മർദ്ദിച്ച അഭിഭാഷകന് ഇനി വക്കീൽ പണി ചെയ്യാൻ അനുവദിക്കരുതെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ.സി രാജീവ്ദാസ്
വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവം കേട്ട് കേഴ്വിയില്ലാത്തതാണന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാ വാല) കേരള ഘടകം സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ സി. രാജീവ് ദാസ്. പോലീസും സർക്കാരും പ്രതിയെ സംരക്ഷിക്കുകയാണ്. അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണ്. പരസ്യമായി മറ്റു സഹപ്രവർത്തകർക്കു മുൻപിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കേരളത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു വനിതാ അഭിഭാഷകയ്ക് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇത്രയും വലിയ അതിക്രമമുണ്ടായിട്ടും ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും നിസ്സഹയാനായി ഇരിക്കുകയാണ്.
വഞ്ചിയൂരിലെ അഭിഭാഷകയ്ക്ക് ഉണ്ടായ അക്രമം ആദ്യ സംഭവമായി കണക്കാക്കാൻ കഴിയില്ല. ഇതിനു മുമ്പും ഇത്തരം അക്രമത്തിന് ഇരയായിട്ടുണ്ടന്ന അഭിഭാഷകയുടെ വെളിപ്പെടുത്തൽ ഗുരുതരമാണ്. പോലീസ് ഇന്റലിജന്റ്സ് നിഷ്ക്രിയമാണന്നതിന്റെ നേർക്കാഴ്ചയായിട്ടുവേണം ഈ അക്രമത്തിലൂടെ വെക്തമാകുന്നത്. സ്ത്രീ സൗഹൃദ സർക്കാരിന് വേണ്ടി വോട്ട് ചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ വന്ന പിണറായി സർക്കാർ പൂർണ്ണമായും സ്ത്രീവിരുദ്ധമായെന്നും ആർ.സി.രാജീവ്ദാസ് പറഞ്ഞു