Newsperseconds.com

ആലുവയിൽ മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നു, മൃതദേഹം കണ്ടെത്തിയത് എട്ട് മണിക്കൂർ തിരച്ചിലിനൊടുവിൽ

ആലുവയില്‍ അമ്മ മൂന്നുവയസുകാരിയെ പുഴയിലെറിഞ്ഞു കൊന്നു. മൂഴിക്കുളം പാലത്തിനടിയില്‍ പുഴയില്‍നിന്ന് എട്ടരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വെള്ളത്തില്‍ തടിക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയെ കാണാതായെന്ന് അമ്മ പറഞ്ഞ സ്ഥലത്തുതന്നെ കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നതായി ആലുവ ഡിവൈഎസ്പി അറിയിച്ചു. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള സന്ധ്യയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ബന്ധുക്കളോടും പൊലീസിനോടും അമ്മ കുറ്റസമ്മതം നടത്തിയിരുന്നു. സന്ധ്യയ്ക്ക് മാനസികദൗര്‍ബല്യമുള്ളതായി പൊലീസ് അറിയിച്ചു. കൊലയ്ക്ക് കാരണം ഭര്‍തൃവീട്ടിലെ പീഡനമാണോ എന്നും അന്വേഷിക്കും.

മറ്റക്കുഴി സ്വദേശിയായ സുഭാഷിന്‍റെ ഭാര്യ സന്ധ്യയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് സന്ധ്യ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നതെന്നും മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. സന്ധ്യയ്​ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Share this Article

Leave a Comment