Newsperseconds.com

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ ചെലവ്; സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചു

Capture

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും അമേരിക്കന്‍ ചികില്‍സയ്ക്കായി മുക്കാല്‍ കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2021 മുതല്‍ കേരളത്തിലും അമേരിക്കയിലുമായി ഏകദേശം 75 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 2022 ജനുവരിയിലും ഏപ്രില്‍, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷം ജനുവരി, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74,99, 932 രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചത്.

മുഖ്യമന്ത്രിയും ഭാര്യയും തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ 2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 42,057 രൂപ ചെലവഴിച്ചു. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തില്‍ ചെലവായത് 29,82,039 രൂപയാണ്. 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ അതേ ആശുപത്രിയില്‍ 42,27,443 രൂപ ചെലവായി. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്.

 

 

 

Share this Article

Leave a Comment