Newsperseconds.com

ഒരോ ജീവനും വിലമതിക്കാനാവാത്തതാണന്ന് ആതുരസേവന രംഗത്ത് കർമ്മ നിരതരാകുമ്പോൾ ഒരോ വ്യക്തികളുടെയും ചിന്താധാരയിൽ ഉണ്ടാകണം :ഗോകുലം ഗോപാലൻ

Gokulam Gopalan Medical

Divya S Iyar Gokulam

വെഞ്ഞാറമൂട് : ഒരോ ജീവനും വിലമതിക്കാനാവാത്തതാണന്ന് ആതുരസേവന രംഗത്ത് കർമ്മ നിരതരാകുമ്പോൾ ഒരോ വ്യക്തികളുടെയും ചിന്താധാരയിൽ ഉണ്ടാകണമെന്ന് ഗോകുലം ഗോപാലൻ പ്രസ്താവിച്ചു. ആരോഗ്യ മേഖലയിൽ പ്രഗൽഭൻമാരെ പൊതു സമൂഹത്തിന് സമ്മാനിക്കാൻ ഗോകുലം മെഡിക്കൽ കോളേജിന് സാധിച്ചുവെന്നതിൽ അഭിമാക്കുന്നുവെന്നും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പ്രത്യാശ പ്രകടിപ്പിച്ചു.ഗോകുലം മെഡിക്കൽ കോളേജിൽ നടന്ന നെഴ്സിങ്ങ് വിദ്യാർത്ഥികളുടെ ബിരുദധാന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാളികളായ നഴ്സുമാരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ സേവനം അനുഷ്ഠിക്കുന്നതെന്നും ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.
ശ്രീ ഗോകുലം നഴ്സിംഗ് കോളജിൻ്റെ കോളേജ് ദിനാഘോഷവും ബി എസ് സി നഴ്സിംഗ് , പി ബി ബി എസ് സി നഴ്സിംഗ് ,എം എസ് സി നഴ്സിംഗ്, കോഴ്സുകളുടെ ബിരുദദാനവും നടന്നു. 2020 കോവിഡ് ബാച്ചിൻ്റെ ബിരുദദാന ചടങ്ങാണ് സംഘടിപ്പിച്ചത്. ആരോഗ്യ സർവകലാശാല നടത്തിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചെയർമാൻ ഗോകുലം ഗോപാലൻ അനുമോദിച്ചു. ഈ വർഷം 4 ഡിസ്റ്റിംഗ്ഷൻ നേടി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രിൻസിപ്പാൾ ലെഫ്റ്റനന്റ് കേണൽ പ്രൊഫ മീര കെ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു.

നഴ്‌സിംഗിൻ്റെ മഹത്വം വരും കാലങ്ങളിൽ കൂടുതൽ മികവോടെ ഉയരട്ടെയെന്നും മലയാളി നഴ്സുമാർ അതിൻ്റെ പതാക വാഹകർ ആകുവാൻ ഇടയാകട്ടെ എന്നും വിശിഷ്ടാതിഥി വിഴിഞ്ഞം സീ പോർട്ട് എംഡി ദിവ്യ എസ് അയ്യർ ബിരുധ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ, ഡോ ഹസീന കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ ലിജ ആർ നാഥ്,പ്രൊഫസർ ഷേർളി, പ്രൊഫ ശ്രീലക്ഷ്മി.യു.ആർ, പ്രൊഫ പ്രീത കരോളിൻ സി, ഡോ :കെപ്സിബ.പി, പ്രൊഫസർ അർച്ചന, പ്രൊഫസർ ഷീജ മോൾ.കെ.എൻ, പ്രൊഫ സുലജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share this Article

Leave a Comment