Newsperseconds.com

കോഴിക്കോട്ടെ എരവന്നൂര്‍ സ്‌കൂളിലെ കൂട്ടത്തല്ല്; രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Untitled 1

കോഴിക്കോട്: ശിശുദിനത്തില്‍ എരവന്നൂര്‍ എ യു പി സ്‌കൂളില്‍ നടന്ന കൂട്ടത്തല്ലിനെതിരെ നടപടി. അധ്യാപകരുടെ സ്റ്റാഫ് മീറ്റിങ്ങിനിടയില്‍ നടന്ന കയ്യാങ്കളിയില്‍ സ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭര്‍ത്താവ് പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. എരവന്നൂര്‍ എയുപി സ്‌കൂളിലെ പരിക്കേറ്റ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മര്‍ദ്ദന പരാതി നല്‍കിയത്. കൊടുവള്ളി എഇഒ യുടെ ശുപാര്‍ശ പ്രകാരം സ്‌കൂള്‍ മാനേജര്‍ സുപ്രീനയെ സസ്‌പെന്‍ഡ് ചെയ്തു. കുന്നമംഗലം എഇഒ ആണ് ഷാജിക്കെതിരെ നടപടിയെടുത്തത്.

പാലത്ത് എരവന്നൂര്‍ എയുപി സ്‌കൂളിലാണ് അധ്യാപകര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായത്. പരിക്കേറ്റ അധ്യാപകരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അധ്യാപകര്‍ തമ്മിലുള്ള കൂട്ടത്തല്ലിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകര്‍ തമ്മിലുള്ള കയ്യാങ്കളി എന്നു പറഞ്ഞാണ് കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരുന്നത്.

എരവന്നൂര്‍ എയുപി സ്‌കൂളില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ സ്‌കൂളിലെ വിദ്യാര്‍ഥികളെ മദ്ദിച്ചെന്ന പേരില്‍ പരാതിയുണ്ടായിരുന്നു. ഇത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്‍ടിയുവിന്റെ ജില്ലാ നേതാവു കൂടിയായ ഷാജി യോഗത്തിലേക്കു തള്ളിക്കയറി വരികയായിരുന്നു. എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയായ ഭാര്യ സുപ്രീനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനായ ഷാജി. ഇയാള്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേരുന്നതിനിടെ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ അധ്യാപകര്‍ തങ്ങളെ ആക്രമിച്ചെന്നാണ് സുപ്രീനയുടേയും ഭര്‍ത്താവിന്റേയും ആരോപണം. തന്നോട് മറ്റധ്യാപകര്‍ മോശമായി സംസാരിക്കുന്നത് കണ്ടതുകൊണ്ടാണ് ഭര്‍ത്താവ് ഇടപെട്ടതെന്നും ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു അധ്യാപികയുടെ വാദം.

 

 

 

Share this Article

Leave a Comment