Newsperseconds.com

കളമശ്ശേരി സ്‌ഫോടനം; ലിബിനയുടെ സഹോദരനും യാത്രയായി; മരണം ആറായി

Untitled 1

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ലിബിനയുടെ സഹോദരനും മരിച്ചു. മലയാറ്റൂര്‍ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ കളമശ്ശേരി മരണത്തില്‍ മരണം ആറായി.

സ്‌ഫോടനം നടന്ന ദിവസം തന്നെ ലിബിന മരിച്ചിരുന്നു. തൊട്ടു പിന്നാലെ കഴിഞ്ഞ 11 നാണ് അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ മരിച്ചത്. ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. ഇതുവരെ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Share this Article

Leave a Comment