അടിമാലി: ക്ഷേമപെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്ന് ജീവിക്കാന്‍ ഗതിയില്ലാതെ തെരുവിലേക്കിറങ്ങിയ മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും തണലേകി ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപി രംഗത്തെത്തി. തന്റെ എംപി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ വെച്ച് നല്‍കുമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം.
കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നെറികേടിനെതിരെ മറിയക്കുട്ടി സുരേഷ് ഗോപിയോട് പരാതി പറയുകയും ചെയ്തു. ഇത് പോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും മടുത്തിട്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ ശരിയായ കണക്കുകള്‍ സമര്‍പ്പിക്കട്ടെയെന്നും തെറ്റായ കണക്കുകള്‍ അവതരിപ്പിച്ചത് കൊണ്ടാണ് ക്ഷേമ പെന്‍ഷനിലെ കേന്ദ്രവിഹിതം ലഭിക്കാതിരുന്നതെന്നും സുരേഷ്‌ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേമപെന്‍ഷന്‍ കിട്ടാന്‍ കാലതാമസം വന്നതിനെ തുടര്‍ന്നാണ് മറിയക്കുട്ടിയും അന്ന ഔസേപ്പും കഴിഞ്ഞയാഴ്ച അടിമാലിയില്‍ ഭിക്ഷ യാചിച്ച് ഇറങ്ങിയത്. തുടര്‍ന്ന് ഇരുവരെയും കുറ്റപ്പെടുത്തി ദേശാഭിമാനി നല്‍കിയ വാര്‍ത്തകളോടെ സംഭവം വിവാദമാവുകയായിരുന്നു.