കോഴിക്കോട്: പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി കവര്‍ച്ച. കോഴിക്കോട് ഓമശ്ശേരിയിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു കവര്‍ച്ച. മാങ്ങാപൊയിലിലെ എച്ച്പിസിഎല്‍ പെട്രോള്‍ പമ്പിലാണ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഉടുമുണ്ട് ഊരി ജീവനക്കാരന്റെ തല മൂടുകയായിരുന്നു.
കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പതിനായിരം രൂപയാണ് മൂവര്‍ സംഘം മോഷ്ടിച്ചത്. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.