Newsperseconds.com

നവകേരള സദസ്സിനെ രൂക്ഷമമായി വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍

Capture

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനെ രൂക്ഷമമായി വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ഇന്നു മുതല്‍ കേരളത്തില്‍ ആരംഭിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിത കേരള സദസ്സാണെന്നും ജനത്തെ കബളിപ്പിക്കുന്ന യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. ജനം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആഡംബരവും ധൂര്‍ത്തും നടത്തുകയാണ്. ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് യുഡിഎഫ് എംഎല്‍എമാര്‍ ചെയ്യുന്ന ഹിമാലയന്‍ ബ്ലന്‍ഡര്‍ ആയേനെ എന്നും ഹസന്‍ പറഞ്ഞു.

വിവാദങ്ങള്‍ക്കൊടുക്കുവില്‍ നവകേരള സദസ്സിന് ഇന്ന് കാസര്‍കോട് തുടക്കം കുറിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലര്‍ച്ചെ കാസര്‍കോട് എത്തിച്ചു. നവകേരള യാത്രയെ നവ കേരള ബെന്‍സ് യാത്രയെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

Share this Article

Leave a Comment