Newsperseconds.com

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം ആരംഭിച്ചു

Capture

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം ആരംഭിച്ചു. ആദ്യമായിട്ടാണ് തീര്‍ത്ഥാടകര്‍ക്കായി ഇങ്ങനെ സൗകര്യമൊരുക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും അവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. പുറത്തു നിന്നും വിമാന മാര്‍ഗം വരുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ മണ്ഡലകാലം ഒരു ലക്ഷത്തില്‍ താഴെ ഭക്തര്‍ വിമാനമാര്‍ഗം ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു. ഇത്തവണ രണ്ട് കോടിയിലധികം ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും സംസ്ഥാന സര്‍ക്കാരും സഹകരിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളം ഒരുക്കിയിരിക്കുന്നത്. കൂടാതെ തീര്‍ത്ഥാടകര്‍ക്ക് എന്ത് ആവശ്യങ്ങള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹെല്‍പ് ഡെസ്‌ക്കും ഇടത്താവളത്തിലുണ്ട്.

Share this Article

Leave a Comment