തൃശ്ശൂര്‍: നവകേരള സദസ്സ് കൊണ്ട് ആര്‍ക്കും ഒരു പ്രയോജനമില്ലെന്നും ഇതുകൊണ്ട് പ്രയോജനം ഉള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും രമേശ് ചെന്നിത്തല. യുഡിഎഫിന്റെ എംഎല്‍എമാര്‍ നവകേരള സദസ്സില്‍ പങ്കെടുക്കുമെന്നത് എല്‍ഡിഎഫിന്റെ വ്യാജ പ്രചാരണമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നവകേരള സദസ്സിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് ഉല്ലാസയാത്രയാണ്. പി ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോള്‍ ഇറങ്ങിയത് എന്തിനെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ കാണിക്കുന്നത് പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.