കൊച്ചി: ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിനെതിര നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്യായമായി പിഴ ഈടാക്കുന്നു എന്നതായിരുന്നു ആരോപണം. കൂടാതെ ഇക്കഴിഞ്ഞ മെയില്‍ നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ അനുസരിച്ച് ഓരോ സ്റ്റോപ്പിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. റോബിന്‍ ബസ് ഉടമയായ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിനെതിരെ ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- Related News
- Latest News