തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ഗൂഗിളിന്റെ സഹായവും തേടിയിട്ടുണ്ട്. സിആര്‍ കാര്‍ഡ് ആപ്പിന്റെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയോട് ഡാറ്റ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ വോട്ടര്‍ പട്ടിക ഉള്‍പ്പെടെ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.